അഴിയൂർ: വടകര എം എൽ എ യുടെ ആസ്തി വികസന ഫണ്ട് (9 ലക്ഷം) ഉപയോഗിച്ച് പൂർത്തികരിച്ച അഴിയൂർ ഗ്രാമ പഞ്ചായത്ത് 6- വാർഡ് സ്നേഹാലയം ചിരി കണ്ടോത്ത് റോഡ് നാടിന് സമർപ്പിച്ചു.


അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിൻ്റെ അദ്ധ്യക്ഷതയിൽ വടകര എം എൽ എ കെ കെ രമ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വാർഡ് മെമ്പർ അനിഷ ആനന്ത സദനം സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ, ക്ഷേമ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ റഹിം പുഴക്കൽ പറമ്പത്ത് അസിസ്റ്റൻ്റ് സിക്രട്ടറി സുനീർ എന്നിവർ സംസാരിച്ചു
#Snehalayam #Chiri #Kandoth #Road #dedicated #nation