പാലയാട്: (vatakara.truevisionnews.com) എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയർ മണിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പാലയാട് നട പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി .


ദിവസ കൂലി 600 രൂപയാക്കുക, കുടിശ്ശിക കൂലി ഉടൻ അനുവദിക്കുക, തൊഴിൽ ദിനങ്ങൾ വർഷത്തിൽ 200 ആയി ഉയർത്തുക, അശാസ്ത്രീയമായ എൻ എം എം എസ് പദ്ധതി ഉപേക്ഷിക്കുക,അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, വെട്ടിക്കുറച്ച അഞ്ചര കോടി തൊഴിൽ ദിനങ്ങൾ പുന:സ്ഥാപിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
സി പി ഐ എം വടകര ഏരിയാ കമ്മറ്റി അംഗം ബി. സുരേഷ് ബാബു ധർണ്ണ ഉൽഘാടനം ചെയ്തു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയംഗം സജിന എം എം ധർണ്ണയെ അഭിവാദ്യം ചെയ്തു. ദീപ .എൻ കെ , സുരേഷ്. പി. എന്നിവരും സംസാരിച്ചു. മണിയൂർ ഫീനിക്സ് മുക്ക് മുതൽ പാലയാട് നടവരെ നടന്ന മാർച്ചിൽ 300 ഓളം പേർ പങ്കെടുത്തു
#March #dharna #job #guaranteed #workers #front #te Palayad #Nada #Post #Office