വില്യാപ്പള്ളി: ( vatakaranews.com) കാട്ടുപന്നിശല്യം കാരണം കർഷകർ ആശങ്കയിൽ. നാട്ടിൻ പ്രദേശങ്ങളിൽ നിരവധി കൃഷികൾ നശിപ്പിക്കുന്നത് നിത്യസംഭവമാകുകയാണ്.


കഴിഞ്ഞ ദിവസം അരയാക്കൂൽതാഴയിലെ നടുവിലകണ്ടിയിൽ പൊക്കന്റ വീട്ടിലെ കാർഷിക വിളകളും തെങ്ങിൻ തൈകളും നശിപ്പിക്കപ്പെട്ടനിലയിലാണ് കണ്ടത്.
ഇതിന് മുൻപും പൊക്കന്റെ വീട്ടിലെ തെങ്ങിൻ തൈകൾ നശിപ്പിച്ചിരുന്നു. കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള നടപടി ഉടനെ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
#Wildboar #daily #occurrence #destroyingcrops #farmers #worried #villyapalli