വടകര : ( vatakaranews.com) ചെറിയൊരിടവേളയ്ക്ക് ശേഷം വിരുന്നെത്തുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിനെ വരവേൽക്കാൻ ഓർക്കാട്ടേരി ഒരുങ്ങി. ഇനി ഓർക്കാട്ടേരിക്കും ഒഞ്ചിയത്തിനും വടകരയ്ക്കുമെല്ലാം വോളിബോൾ ലഹരി.


ഡയാലിസിസ് കേന്ദ്രം തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി 21 മുതൽ 27വരെ ഓർക്കാട്ടേരി ചന്തമൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.
വൈകീട്ട് ഏഴുമണിക്ക് മന്ത്രി വി.അബ്ദുറഹിമാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. പുരുഷ-വനിതാ വിഭാഗങ്ങളിൽ ആറുടീമുകൾ വീതം പങ്കെടുക്കും.
എല്ലാ ദിവസവും രണ്ട് കളി വീതമുണ്ടാകും. 6000 പേർക്ക് ഇരിക്കാവുന്ന ഗാലറിയും 1500 കസേരകളും ഉൾപ്പെടെ മൊത്തം 7500 പേർക്ക് കളി കാണാനുള്ള സൗകര്യമുണ്ടാകും.
#Orkattery #AllIndia #Men's #Women's #Volleyball #Tournament #tomorrow