കുഴി രൂപപ്പെട്ടു; കടത്തനാട്ടങ്കത്തിന്റെ തറ പൊളിച്ചില്ല, ഓപ്പൺ ജിംനേഷ്യം പ്ലാറ്റ്ഫോം തകർച്ചയുടെ വക്കിൽ

കുഴി രൂപപ്പെട്ടു; കടത്തനാട്ടങ്കത്തിന്റെ തറ പൊളിച്ചില്ല, ഓപ്പൺ ജിംനേഷ്യം പ്ലാറ്റ്ഫോം തകർച്ചയുടെ വക്കിൽ
Jun 16, 2025 11:38 AM | By Jain Rosviya

അഴിയൂർ: ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ കടത്തനാട്ടങ്കത്തിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് താൽക്കാലികമായി പണിത തറ പൊളിക്കാതത്തിനെ തുടർന്ന് ഓപ്പൺ ജിംനേഷ്യം പ്ലാറ്റ്ഫോം തകർച്ചയുടെ വക്കിൽ. ജിമ്മിന് സമീപം കുഴി രൂപപ്പെട്ടു.

കെ.കെ.രമ എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽ നിന്നു മുന്ന് ലക്ഷം രൂപ ചെലവാക്കിയാണ് ഓപ്പൺ ജിംനേഷ്യം നിർമിച്ചത്. കനത്ത മഴയെ തുടർന്ന് വെള്ളം ഒഴുകി പോവാതെ തറക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇത് മൂലം ഗ്യാലറിയും സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ചുറ്റുമതിലും നിലം പൊത്തുന്ന സ്ഥിതി.

ഈയടുത്ത് വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കടത്തനാട്ടങ്കം പരിപാടിയിൽ കളരി അഭ്യാസപ്രകടനം നടത്താനാണ് താൽക്കാലിക തറ നിർമിച്ചത്. അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കളിസ്ഥലത്ത് ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയാണിത് സ്ഥാപിച്ചത്. എന്നാൽ പരിപാടി കഴിഞ്ഞ് ഒരു മാസമായിട്ടും തറ പൊളിച്ച് മാറ്റിയിട്ടില്ല. ഇതാണ് കനത്തമഴയിൽ വെള്ളം കയറി ജിംനേഷ്യത്തിന് ഭീഷണിയായത്.

ജിംനേഷ്യത്തിനായി നിർമിച്ച പ്ലാറ്റ്‌ഫോമിന് സമീപത്ത് നിന്നു മണ്ണ് നീക്കം ചെയ്യാണ് തറ സ്ഥാപിച്ചത്. പരിപാടി കഴിഞ്ഞ് ഇത്രയായിട്ടും ബ്ലോക്ക് പഞ്ചായത്ത് ഇതേവരെ ഗ്രൗണ്ട് പൂർവ്വസ്ഥിതിയിലാക്കിയിട്ടില്ല. തറ പൊളിച്ചുനീക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് അനക്കമില്ല.

ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഓപ്പൺ ജിംനേഷ്യം പ്ലാറ്റ്‌ഫോം തകർച്ചക്ക് കാരണമായ തറ പൊളിച്ച് മാറ്റാൻ അടിയന്തര നടപടിയെടുക്കണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേഡിയം പൂർവസ്ഥിതിയിലാക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകാൻ ജനകീയമുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.

ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ടി.സി രാമചന്ദ്രൻ വി പി കാശൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, യു എ റഹീം, വി കെ അനിൽകുമാർ, പി പി ഇസ്മായിൽ, ഹാരിസ് മുക്കാളി, സി ഇബ്രാഹിം, കെ കെ ഷെറിൻ കുമാർ എന്നിവർ സംസാരിച്ചു.

floor Kadathanatankam not demolished open gymnasium platform verge of collapse

Next TV

Related Stories
ആയഞ്ചേരി നെൽപ്പാടങ്ങൾ സംരക്ഷിക്കാൻ പദ്ധതി തയാറാക്കണം -കർഷക സംഘം

Jul 13, 2025 08:24 PM

ആയഞ്ചേരി നെൽപ്പാടങ്ങൾ സംരക്ഷിക്കാൻ പദ്ധതി തയാറാക്കണം -കർഷക സംഘം

ആയഞ്ചേരി നെൽപ്പാടങ്ങൾ സംരക്ഷിക്കാൻ പദ്ധതി തയാറാക്കണമെന്ന് കർഷക...

Read More >>
കുളമല്ല അടിപ്പാതയാണ്; വടകര പൂവാടൻ ഗേറ്റിലെ വെള്ളക്കെട്ട്, പ്രദേശവാസികളുടെ  ദുരിതം തുടരുന്നു

Jul 13, 2025 04:42 PM

കുളമല്ല അടിപ്പാതയാണ്; വടകര പൂവാടൻ ഗേറ്റിലെ വെള്ളക്കെട്ട്, പ്രദേശവാസികളുടെ ദുരിതം തുടരുന്നു

വടകര പൂവാടൻ ഗേറ്റിലെ വെള്ളക്കെട്ട്, പ്രദേശവാസികളുടെ ദുരിതം തുടരുന്നു...

Read More >>
സ്കൂ‌ൾ സമയ മാറ്റം; സർക്കാറിന്റെ തെറ്റായ നയത്തിനെതിരെ മദ്രസകളില്‍ പ്രതിഷേധം സംഗമം

Jul 13, 2025 03:00 PM

സ്കൂ‌ൾ സമയ മാറ്റം; സർക്കാറിന്റെ തെറ്റായ നയത്തിനെതിരെ മദ്രസകളില്‍ പ്രതിഷേധം സംഗമം

സ്കൂ‌ൾ സമയ മാറ്റം, സർക്കാറിന്റെ തെറ്റായ നയത്തിനെതിരെ മദ്രസകളില്‍ പ്രതിഷേധം...

Read More >>
വിക്ടറി സംഗമം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jul 13, 2025 01:08 PM

വിക്ടറി സംഗമം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ...

Read More >>
 പ്രതിഷേധ ധർണ; അടച്ചുപൂട്ടിയ മാവേലി സ്റ്റോറിന് മുനിസിപ്പല്‍ ഷോപ്പിങ്ങ് ക്ലോപ്ലക്‌സില്‍ മുറി അനുവദിക്കണം -കോണ്‍ഗ്രസ്

Jul 13, 2025 12:23 PM

പ്രതിഷേധ ധർണ; അടച്ചുപൂട്ടിയ മാവേലി സ്റ്റോറിന് മുനിസിപ്പല്‍ ഷോപ്പിങ്ങ് ക്ലോപ്ലക്‌സില്‍ മുറി അനുവദിക്കണം -കോണ്‍ഗ്രസ്

എടോടിയിൽ മാവേലി സ്റ്റോർ അടച്ചു പൂട്ടിയ നടപടിക്കെതിരെ വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ...

Read More >>
യാത്രക്കാരെ വീഴ്ത്തുന്നു; വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ കുഴികൾ

Jul 13, 2025 10:13 AM

യാത്രക്കാരെ വീഴ്ത്തുന്നു; വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ കുഴികൾ

വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ...

Read More >>
Top Stories

News Roundup

//Truevisionall