കടമേരി:(vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിൽ നിന്നും ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ടി.എൻ.ഹസീൻ ഫാത്തിമക്ക് നാടിൻ്റെ സ്നേഹാദരം.
കടമേരി എം.യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മൂന്നാം വാർഡ് ഗ്രാമസഭയിൽ തിങ്ങി നിറഞ്ഞ സദസ്സിൽ വച്ച് മെമ്പർ ടി.കെ. ഹാരിസ് ഉപഹാര സമർപ്പണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വാർഡിലെ മുഴുവൻ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.


എൽ.എസ്.എസ്. നേടിയ റമിൻ റൈഹാൻ, ആയിഷ നാമി, മുഹമ്മദ് നബ്ഹാൻ, യു. എസ്. എസ്. ജേതാവ് അമീൻ അബ്ദുല്ല, എൻ.എം.എം. എസ് കരസ്ഥമാക്കിയ ടി കെ. മിഫാദ്, എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ റിഫാ ഫാത്തിമ, ഫിദ ഫാത്തിമ, വി.കെ. മുഹമ്മദ്, മാനവ് എസ്. സജീവ് , അതുപോലെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വൈഗ ബി, മിഥിലാജ് ടി.കെ. , മുനീബ സെയ്ദ് എന്നിവരെയാണ് അനുമോദിച്ചത്.
ചടങ്ങിൽ വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, ഗ്രാമസഭ പഞ്ചായത്ത് കോഡിനേറ്റർ അനുശ്രീ, ആശാവർക്കർ എം. ടി. കെ. ബീന, ഹരിത സേന വളണ്ടിയർ അജിത എടവന, വിവിധ അയൽസഭ ചെയർമാൻ കൺവീനർമാരായ ജമീല കാട്ടിൽ, പി. കെ. ജയശ്രീ, ആക്കണ്ടി ചെക്കൻ, കുടുംബശ്രീ ഭാരവാഹികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
ഗ്രാമസഭയിൽ 2025- 26 വാർഷിക പദ്ധതി ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിക്കുകയും 2024 -25 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.
honored Haseen Fatima achieves great success in the NEET exam was honored