പതിയാരക്കര: (vatakara.truevisionnews.com) ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഉന്നത വിജയികളെ അനുമോദിക്കുന്ന വിജയാരവം പരിപാടിയും സംഘടിപ്പിച്ച് വിജ്ഞാൻ കലാവേദി.
സമൂഹത്തിന് ഭീഷണിയാവുന്ന ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ പറ്റിയുള്ള ക്ലാസും ചടങ്ങിന്റെ ഉദ്ഘാടനവും വടകര എക്സൈസ് റേഞ്ച് ഓഫിസ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജയരാജൻ.കെ.എ നിർവഹിച്ചു.


എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കസാറ്റ് എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ രാകേന്ദു മുരളിയെയും അനുമോദിച്ചു.രൂപേഷ്.കെ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേഷ് കുമാർ, ഒ.പി.ചന്ദ്രൻ, വി.വി.സുരേന്ദ്രൻ, സി.മനോജ്, യൂസുഫ്.എം.പി എന്നിവർ സംസാരിച്ചു. ദിലീപമാർ സ്വാഗതവും സുമേഷ്.വി.എം നന്ദിയും പറഞ്ഞു.
Vigya Kalavedi organizes anti drug awareness class and awards ceremony