വടകര : ലോകം കണ്ട ഏറ്റവും വലിയ ഭീകര മുഖമായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥയെന്ന് പ്രമുഖ സോഷ്യലിസ്റ്റും ആർ ജെ ഡി നേതാവും, അടിയന്തരാവസ്ഥ പീഡന അനുഭവസ്ഥനുമായ എബ്രഹാം മാനുവൽ പ്രസ്താവിച്ചു.
വില്യാപ്പള്ളിയിൽ വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ സാംസ്കാരികവേദി സംഘടിപ്പിച്ച അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിന്റെ അമ്പതാം വാർഷികവും സോഷ്യലിസ്റ്റ് സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥയിൽ മിസ പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷിക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവായിരുന്നു അബ്രഹാം മാനുവൽ.
സ്വാഗത സംഘം ചെയർമാൻ കെ.എം ബാബു അധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ കെ.കെ സിമി, മുണ്ടോളി രവി , നടുക്കുനി രാജൻ, വത്സനാരായണൻ മാസ്റ്റർ, കോമള്ളി ഹരിദാസൻ മാസ്റ്റർ,ആർ.പി രാജീവൻ മാസ്റ്റർ, സുരേഷ് ശാന്തി വിഹാർ, എടലോട്ട് കുമാരൻ , റീന ചാലു പറമ്പത്ത് എന്നിവർ സംസാരിച്ചു. മുതിർന്ന സോഷ്യലിസ്റ്റ് പ്രവർത്തകരെ ആദരിച്ചു വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു
Abraham Manuel says India Emergency was the biggest terror the world has ever seen