വടകര : (vatakara.truevisionnews.com) വടകരയിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ നിറസാന്നിധ്യമായി നിലനിന്ന പി. എം.അശോകന്റെ എൺപതാം പിറന്നാൾ ആഘോഷിച്ചു. സംഘപരിവാർ പ്രസ്ഥാനത്തിൻ്റെ അമരക്കാരനും ,അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ജയിലായി കൊടിയ പീഡനത്തിനിരയായ അശോകന് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരവ് നൽകി.
ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണൻ വസതിയിൽ എത്തി ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ ദീലിപ് ,ജില്ല സെക്രട്ടറി പ്രീത പി. കെ ,യുവമോർച്ച സംസ്ഥാന സമിതി അംഗം രഗിലേഷ് അഴിയൂർ , ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറി വി. പി അനിൽകുമാർ , ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അജിത് കുമാർ തയ്യിൽ , ടി പി വിനീഷ് എന്നിവർ പങ്കെടുത്തു.
PM Ashokan birthday is respected by BJP workers