ജീവനക്കാരെ കൂട്ടുപിടിച്ച് വടകരയില്‍ കൊള്ള നടത്തുന്നു -അഡ്വ.കെ.പ്രവീണ്‍കുമാര്‍

ജീവനക്കാരെ കൂട്ടുപിടിച്ച് വടകരയില്‍ കൊള്ള നടത്തുന്നു -അഡ്വ.കെ.പ്രവീണ്‍കുമാര്‍
Jul 6, 2025 06:00 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകരയിൽ ചില ജീവനക്കാരെ മുന്നിൽ നിർത്തിക്കൊണ്ട് മുൻസിപ്പൽ ഭരണാധികാരികൾ നടത്തുന്ന വൻ കൊള്ളയാണ് മുൻ മുൻസിപ്പൽ ചെയർമാൻ കെ.ശ്രീധരൻ്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ ആരോപിച്ചു.

കോൺഗ്രസ് വടകര മുൻസിപ്പൽ ഏരിയ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോളിഡേ മാൾ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ കോടികളുടെ വെട്ടിപ്പ് നടത്തിയതായി ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വടകരയിൽ ഒരു ഭരണമാറ്റത്തിനായി ജനം കാത്തിരിക്കുകയാണ്. സ്വന്തക്കാരുടെ പേരിൽ മുൻസിപ്പൽ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും എഴുതിക്കൊടുത്ത് ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തുന്നത്.

കെട്ടിട നിർമ്മാണ ചട്ടങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് കോഴ വാങ്ങി നിരവധി കെട്ടിടങ്ങൾക്ക് അനുമതി നൽകിയതായും ആരോപണങ്ങൾ ഉയരുന്നുണ്ട്.കോൺഗ്രസിന്റെ നേതൃത്വത്തിൽ മുൻസിപ്പൽ അഴിമതിക്കെതിരെയുള്ള വരാനിരിക്കുന്ന സമരങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും അഡ്വ കെ പ്രവീൺകുമാർ ആഹ്വാനം ചെയ്തു.

പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് വി.കെ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ഭരണത്തിനെതിരായുള്ള കുറ്റപത്രം സമർപ്പണം സതീശൻ കരിയാടി നിർവഹിച്ചു.അഡ്വ. ഐ മൂസ,നാണു മാസ്റ്റർ,കോട്ടയിൽ രാധാകൃഷ്ണൻ,അഡ്വ.സി.വത്സലൻ,സുധിഷ് വള്ളിൽ,കളത്തിൽ പിതാംബരൻ,ടിവി സുധീർകുമാർ,കാവിൽ രാധാകൃഷ്ണൻ,പുറന്തോടത്ത് സുകുമാരൻ,പി അശോകൻ,പി എസ് രഞ്ജിത് കുമാർ,എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Congress Vadakara Municipal Area Strike Declaration Convention inaugurated Adv K Praveen Kumar

Next TV

Related Stories
അടിയന്തിരാവസ്ഥ ലോകം കണ്ട ഏറ്റവും ഭീകരമുഖം -അബ്രഹാം മാനുവൽ

Jul 6, 2025 10:25 PM

അടിയന്തിരാവസ്ഥ ലോകം കണ്ട ഏറ്റവും ഭീകരമുഖം -അബ്രഹാം മാനുവൽ

ലോകം കണ്ട ഏറ്റവും വലിയ ഭീകര മുഖമായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥയെന്ന് അബ്രഹാം മാനുവൽ ...

Read More >>
വായന പക്ഷാചരണം; ഗ്രന്ഥാലയത്തിന് പുസ്തക ശേഖരം കൈമാറി വി.ആര്‍ സുധീഷ് മാതൃകയായി

Jul 6, 2025 06:34 PM

വായന പക്ഷാചരണം; ഗ്രന്ഥാലയത്തിന് പുസ്തക ശേഖരം കൈമാറി വി.ആര്‍ സുധീഷ് മാതൃകയായി

ഗ്രന്ഥാലയത്തിന് പുസ്തക ശേഖരം കൈമാറി വി.ആര്‍ സുധീഷ് ...

Read More >>
റോഡ് ഉപരോധിച്ചു; ആയഞ്ചേരിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം

Jul 6, 2025 03:50 PM

റോഡ് ഉപരോധിച്ചു; ആയഞ്ചേരിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം

ആയഞ്ചേരിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം...

Read More >>
അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jul 6, 2025 03:39 PM

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
ഓർമ്മയിൽ ബഷീർ; ഇമ്മിണി ബല്യ കഥാകാരനെ ഓർത്ത് ഒഞ്ചിയം ഗവ. യു.പി സ്കൂൾ

Jul 6, 2025 03:24 PM

ഓർമ്മയിൽ ബഷീർ; ഇമ്മിണി ബല്യ കഥാകാരനെ ഓർത്ത് ഒഞ്ചിയം ഗവ. യു.പി സ്കൂൾ

വൈക്കം മുഹമ്മദ് ബഷീറിനെ ഓർത്ത് ഒഞ്ചിയം ഗവ. യു.പി സ്കൂൾ...

Read More >>
വടകരയിൽ യുവാവിനെ കാണാതായതായി പരാതി

Jul 6, 2025 01:24 PM

വടകരയിൽ യുവാവിനെ കാണാതായതായി പരാതി

വടകരയിൽ യുവാവിനെ കാണാതായതായി...

Read More >>
Top Stories










//Truevisionall