ഒഞ്ചിയം: (vatakara.truevisionnews.com) ഇമ്മിണി ബല്യ കഥാകാരനെ ഓർത്ത് ഒഞ്ചിയം ഗവ. യു.പി സ്കൂൾ. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം ഗവ: യു.പി സ്കൂൾ ഒഞ്ചിയത്ത് വിപുലമായ പരിപാടികളോടെ ആചരിച്ചു.ബഷീർ കൃതികളെ അടിസ്ഥാനമാക്കി നടന്ന ക്വിസിൽ ബഷീർ ദിന ക്വിസ് വിജയികൾ ആത്മിക,അൻവിയ മഗേഷ് ദേവ്ന ജയേഷ് എന്നിവർ വിജയികളായി.
കുട്ടികൾ ബഷീർ കഥാ പാത്രങ്ങളായി സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ക്ലാസ്സുകൾ തോറും കയറിയിറങ്ങി. തുടർന്ന് ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിന്റെ ദൃശ്യാവിഷ്ക്കാരവും നടന്നു. പ്രധാനാധ്യാപകൻ ടി വി എ ജലീൽ ഉദ്ഘാടനം ചെയ്ത പരിപാടിയാൽ റീന, സിൻഷി, ബിബിലേഷ്, തസ്സി, ശ്രീജ, ബസിത, നിത്യ നാഥ് എന്നിവർ സംസാരിച്ചു.
Onchiyam Govt UP School remembers vaikom muhammad basheer