വടകര: (vatakara.truevisionnews.com)ക്വിറ്റിന്ത്യാ ദിനത്തിൽ 'ഒരു വർഷം, രണ്ടുകോടി തൊഴിൽ, എവിടെ?' കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരസാക്ഷ്യം പരിപാടി സംഘടിപ്പിക്കുന്നു. വടകരയിൽ പ്രേംനാഥ് നഗറിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു.
രാജ്യത്തെ പട്ടിണി, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും ഭിന്നിപ്പിച്ചു ഭരണഘടനയെ പോലും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയും രാജ്യത്തെ അതിരൂഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മക്കും പരിഹാരം പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമരസാക്ഷ്യം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി കിരൺജിത്ത് അധ്യക്ഷനായി.



ആർ വൈ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര് യോഗം ഉദ്ഘാടനം ചെയ്തു. കെ കെ കൃഷ്ണൻ, പി പി രാജൻ, സി പി രാജൻ, സി സർജാസ്, സച്ചിൻ വില്യാപ്പള്ളി,പ്രജീഷ് വള്ളിൽ, എൻ പി മഹേഷ് ബാബു, എം ടി കെ സുധീഷ്, പി ടി ഷംജിത്ത്, പി സി വിപിൻലാൽ, എൻ കെ അജിത് കുമാർ, പ്രസാദ് വിലങ്ങിൽ, രഞ്ജിത്ത് കാരാട്ട്, എം കെ അമൽദേവ് എന്നിവർ സംസാരിച്ചു... കെ കെ കൃഷ്ണൻ ചെയർമാനായും പി കിരൺജിത്ത് ജനറൽ കൺവീനറായമുള്ള 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.
Samarasakshiyam program in Vadakara against the central government betrayal of youth on the 9th