വടകര:(vatakara.truevisionnews.com) വടകര സ്വദേശിയെ ബഹ്റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര ചെറുവണ്ണൂർ സ്വദേശി സജീവനെ (54)യാണ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. 10 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായിരുന്ന ഇദ്ദേഹം മനാമയിലെ സ്വർണക്കടയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീന സജീവൻ. മക്കൾ: സച്ചിൻ, സ്വാതി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
vatakara native found dead in Bahrain