വടകര: (vatakara.truevisionnews.com) വടകര ജില്ലാ ഗവൺമെൻറ് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ. തൈറോയ്ഡ് മെഷീൻ കേടായിട്ട് ഒരുമാസത്തിലേറെയായിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. ദിനം പ്രതി നൂറു കണക്കിനാളുകളാണ് ആശുപത്രിയിലെത്തുന്നത്. ഇനിനിടയിലാണ് മെഷീൻ തകരാർ.
ഓർക്കാട്ടേരി, തിരുവള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ തൈറോയ്ക്ക് ടെസ്റ്റ് നടത്താനുള്ള ലാബ് സൗകര്യം ഇല്ലാത്തത്തിനാൽ ഇവിടങ്ങളിൽ നിന്നുള്ളവരും ജില്ലാ ആശുപത്രിയിലാണ് എത്താറ്. യന്ത്രം തകരാറിലായതോടെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ജില്ലാ ആശുപത്രിയിൽ 100 രൂപയാണ് ചാർജെങ്കിൽ സ്വകാര്യ ലാബുകൾ 250 രൂപയാണ് ഈടാക്കുന്നത്.



മെഷീൻ അടിയന്തരമായി നന്നാക്കി പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് വടകര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.കെ.പ്രേമൻ ആവശ്യപ്പെട്ടു.
Thyroid machine malfunctions at Vadakara District Hospital