അഴിയൂർ: (vatakara.truevisionnews.com) അഴിയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി പച്ചക്കറി ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ചന്ത നാലിന് സമാപിക്കും. നാടൻ പച്ചക്കറികൾ ലഭ്യമാക്കുക എന്നതാണ് പച്ചക്കറി ചന്തയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
അനുഷ ആനന്ദ സദനം, റഹീം പുഴക്കൽ പറമ്പത്ത്, സി എച്ച് സജീവൻ , പി ബാബുരാജ്, കെ കെ ജയചന്ദ്രൻ . പി പി ശ്രീ ധരൻ , കവിത അനിൽകുമാർ , പ്രദീപ് ചോമ്പാല, മോനാച്ചി ഭാസ്ക്കരൻ , കെ എ സുരേന്ദ്രൻ , മുസ്തഫ പള്ളിയത്ത്, ഇ ടി കെ പ്രഭാകരൻ , കൃഷി ഓഫീസർ പി എസ് സ്വരൂപ് എന്നിവർ സംസാരിച്ചു.




Azhiyur Krishi Bhavan Onam Chanda begins