വടകര: ( vatakaranews.in ) രാഷ്ട്രപിതാവിന്റെ നൂറ്റൻപത്താറാം ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ ഗാന്ധി സന്ദേശയാത്ര നടക്കുമെന്ന് സൊസൈറ്റി ചെയർമാൻ ഹരീന്ദ്രൻ കരിമ്പനപ്പാലം അറിയിച്ചു.
കാലത്ത് 9 മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാ രംഭിക്കുന്ന യാത്രക്ക് ഷാഫി പറമ്പിൽ എംപി നേതൃത്വം നൽകും. ഗാന്ധി പ്രതിമയ്ക്ക് സമീപം സമാപിക്കുന്ന യാത്രയിൽ ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിവിധ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.
Memorial Walk; Gandhi Film Society is organizing a 'Gandhi Message Walk' in Vadakara on October 2nd