അഴിയൂര്‍: ( vatakaranews.in ) ദേശീയപാതയിലെ കുഞ്ഞിപ്പള്ളി അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. മാസങ്ങൾക്ക് മുൻപേ ജോലികൾ ഏറെക്കുറെ പൂർത്തിയായിരുന്നെങ്കിലും, അടിപ്പാതയിലെ ടാറിങ് വൈകുന്നതാണ് ഗതാഗതം തുറന്നു കൊടുക്കാൻ തടസ്സമാകുന്നതെന്നും എത്രയും വേഗം അടിപ്പാത തുറന്നുകൊടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കുഞ്ഞിപ്പള്ളി ടൗണില്‍ നിന്നും മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ നിന്നും വടകര ഭാഗത്ത് നിന്നും എത്തുന്നവര്‍ക്ക് എറെ ദുരം ചുറ്റി പോവേണ്ട സ്ഥിതിയാണ് നിലവിൽ ഉള്ളത്. അടിപ്പാത തുറക്കുന്നതോടെ ഇതിന് പരിഹാരമാവുമെന്ന് നാട്ടുകാർ പറയുന്നു. കുഞ്ഞിപ്പള്ളി ടൗണിലെ വ്യാപാര മേഖലയെയും ഗതാഗത പ്രശ്നം ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടിപ്പാത അടിയന്തരമായി തുറന്ന് കൊടുക്കണമെന്ന് ചോമ്പാല്‍ കമ്പയിന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് യോഗം ആവശ്യപ്പെട്ടു.




പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. കെ.ജഗന്‍ മോഹന്‍, ബി.കെ.റൂഫൈയിദ്, പിപി ഷിഹാബുദ്ദീന്‍, എന്‍ കെ ശ്രീജയന്‍, ഷംസീര്‍ അത്താണിക്കല്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞിപ്പള്ളി അടിപ്പാത തുറന്നു കൊടുക്കണമെന്ന് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സിഐടിയു കുഞ്ഞിപ്പള്ളി സെക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അരവിന്ദാക്ഷന്‍ കല്ലാമല അധ്യക്ഷത വഹിച്ചു. പി.വി.രജിഷ്, എം.പി.അശോകന്‍ എന്നിവര്‍ സംസാരിച്ചു.
The wait is getting longer; Even though the construction of the Kunjippally underpass is complete, the opening is delayed, locals are protesting