വടകര : കടത്തനാട് ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റും കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. ഓരോ വ്യക്തിയും രക്തദാനത്തിലൂടെ മാനവികതയോടുള്ള അനുകമ്പയും പ്രതിബദ്ധതയും ആണ് പ്രകടിപ്പിക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കോളേജ് ചെയർമാൻ ഡോക്ടർ കെ എം സുഭാഷ് പറഞ്ഞു. ചടങ്ങിൽ ഡോ. ബബിത കെ. സി, പി പി രാജൻ, മുഹമ്മദ് പുറ്റോൽ, ഡോക്ടർ ഗ്ലോറിയ ചെറിയാൻ, രജനി വി എം, ലത എസ് നായർ, പി എം മോഹനൻ, അഭിനവ്, വിഷ്ണു എന്നിവർ സംസാരിച്ചു. ക്യാമ്പിൽ കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും രക്തദാനം നടത്തി.
Kadathanad College NSS Unit and Meitra Hospital jointly organized a blood donation camp