കടമേരി: തോടന്നൂർ ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയമായ കടമേരി എം.യു.പി. സ്കൂളിൽ വിശാലമായ സൗകര്യത്തോടെ കിഡ്സ് പാർക്ക് പ്രവർത്തനം തുടങ്ങി. നഴ്സറി വിഭാഗം ഉൾപ്പെടെ 1300ലധികം വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. കുട്ടികൾക്ക് ഒഴിവ് സമയങ്ങളിലും മറ്റും കളിച്ചുല്ലസിക്കാനും അവരുടെ മാനസിക പിരിമുറുക്കം കുറക്കാനും ലക്ഷ്യം വെച്ച് കഴിഞ്ഞ അധ്യയന വർഷത്തെ പി.ടി.എ കമ്മിറ്റിയാണ് അഞ്ചു ലക്ഷം രൂപ ചെലവിൽ പാർക്ക് നിർമ്മിച്ചത്.
കുട്ടികളുടെ പ്രിയപ്പെട്ട എം.പി. ഷാഫി പറമ്പിൽ ഉത്സവാന്തരീക്ഷത്തിൽ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് അധ്യക്ഷനായി.




ചടങ്ങിൽ പ്രധാനാധ്യാപകൻ ടി.കെ. നസീർ, പി.ടി.എ പ്രസിഡൻ്റ് ഇ.പി. മൊയ്തു, മുൻ പ്രസിഡൻ്റ് മൻസൂർ ഇടവലത്ത്, ബ്ലോക്ക് മെമ്പർ സി.എച്ച്. മൊയ്തു, മാനേജർ കാട്ടിൽ മൊയ്തു മാസ്റ്റർ, വാർഡ് മെമ്പർ ടി.കെ. ഹാരിസ്, നാദാപുരം ഗ്രാമപഞ്ചായത്തംഗം എ. കെ. സുബൈർ, ഡയറ്റ് കോഴിക്കോട് പ്രിൻസിപ്പൽ യു.കെ. അബ്ദുന്നാസർ, തോടന്നൂർ എ.ഇ.ഒ പ്രേമചന്ദ്രൻ, ഡയറ്റ് ലക്ചറർ ടി.എൻ.കെ. നിഷ, മാനേജിങ് കമ്മിറ്റി സെക്രട്ടറി സി.എച്ച്. അഷ്റഫ്, എം.പി.ടി.എ പ്രസിഡൻ്റ് ഷമീമ സിറാജ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ടി.എൻ. അബ്ദുന്നാസർ, എസ്.ആർ.ജി കൺവീനർമാരായ പി. പ്രേംദാസ്, കെ.കെ. സഫീറ, പി.ടി.എ ഭാരവാഹികളായ ശരീഫ് മുടിയല്ലൂർ, എൻ.കെ. കുഞ്ഞബ്ദുല്ല, സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു.
Kids Park inaugurated at Kadameri MUP School