വടകര : കേന്ദ്ര സർക്കാർ വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എസ്ഡിപിഐ കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് കമ്മിറ്റി .
മുനിസിപ്പൽ വൈസ് പ്രസിഡന്റ് കെ വി പി ഷാജഹാൻ സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണകൂടം മുതലാളികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായി മാറിയിരിക്കുകയാണെന്നും ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്പെട്ടു കൊണ്ടിരിക്കുന്ന പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഈ വിഷയത്തിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും മൗനം അപകടമാണെന്നും അദ്ദേഹം പറഞ്ഞു.




കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് പ്രസിഡന്റ് ഇസ്മായിൽ ഇ വി അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം കമ്മിറ്റി അംഗം മഷ്ഹൂദ്‌കെപി, കബറുംപുറം ബ്രാഞ്ച് പ്രസിഡന്റ് സവാദ് വടകര, മുൻസിപ്പൽ കൗൺസിലർ ഹക്കീം പി എസ് എന്നിവർ സംസാരിച്ചു. സാജിദ് കെ വി പി സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.
closing of Vadakara Beach Post Office is a challenge to the people sdpi holds protest meeting