ആയഞ്ചേരി: (vatakara.truevisionnews.com) ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിൽ സ്ത്രീകൾക്കായി പ്രത്യേക പരിശോധന ക്ലിനിക് നടത്തി. കടമേരി എം.യു. പി. സ്കൂളിൽ നടന്ന പരിപാടി വാർഡ് മെംബർ ടി.കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ജെ.എച്ച്.ഐ ഇന്ദിര, എം.എൽ.എസ്.പി. അമൃത, ആശാ വർക്കർ എം.ടി.കെ. ബീന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. സ്ത്രീകൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, മറ്റു രഹസ്യ രോഗങ്ങൾ, എന്നിവയും കൂടാതെ കാൻസർ സ്ക്രീനിംഗ്, വിളർച്ച, പ്രഷർ, ഷുഗർ പരിശോധന തുടങ്ങിയവയും നടത്തി. കൂടാതെ ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുടെ ഉപദേശനിർദ്ദേശങ്ങളും ഓൺലൈനിലൂടെ ഡോക്ടറുടെ സേവനവും ക്ലിനിക്കിൽ ലഭ്യമാക്കി. നൂറിലധികം സ്ത്രീകൾ പരിശോധന നടത്തി.
A special clinic was held for women in Kiriangadi








































