അഴിയൂർ : (vatakara.truevisionnews.com) ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിന് സമീപം നിർമ്മാണം പുർത്തിയായ അടിപ്പാത ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ നടപടിയെടുക്കണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിർമ്മാണ ജോലികൾ മാസങ്ങൾക്ക് മുമ്പെ ഏറെകുറെ പൂർത്തിയിരുന്നു.
അടിപ്പാതയ്ക്ക് അടിയിലെ ടാറിങ് പ്രവൃർത്തി മാത്രമെ നടക്കാൻ ബാക്കിയുള്ളൂ. വടകര ഭാഗത്ത് നിന്ന് വരുന്നവർക്കും എറെ ദുരം ചുറ്റി പോവേണ്ട സ്ഥിതിയാണ് . അടിപ്പാത തുറക്കുന്നതോടെ ഇതിന് പരിഹാരമാവും.. ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ടി സി രാമചന്ദ്രൻ , പി ബാബുരാജ് , വി പി പ്രകാശൻ , യു എ റഹീം , പി ബാബുരാജ്, പ്രദീപ് ചോമ്പാല , മോനാച്ചി ഭാസ്ക്കരൻ , കാസിം നെല്ലോളി, വി കെ അനിൽ കുമാർ, പി കെ കോയ , കെ.പി വിജയൻ , എന്നിവർ സംസാരിച്ചു.
Kunjippally underpass should be opened to traffic








































