വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം സെപ്റ്റംബർ 29ന് ആരംഭിക്കും

വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം സെപ്റ്റംബർ 29ന് ആരംഭിക്കും
Sep 24, 2025 11:35 AM | By Fidha Parvin

വടകര:(vatakara.truevisionnews.com) വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം 29ന് തുടങ്ങും. ടെൻഡർ നടപടി പൂർത്തിയാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയുമായി കരാർ ഒപ്പിട്ടു. വില്യാപ്പള്ളി പഞ്ചായത്ത് അതിരായ അക്ലോത്ത്നടയിലാണ് പ്രവൃത്തി തുടങ്ങുക. 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. റോഡിനായി ഭൂമി വിട്ടുനൽകുന്നവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി മതിലുകളും ജീവനോപാധികളും പുനർനിർമിച്ചു നൽകുന്ന പ്രവൃത്തിയാണ് ആദ്യം നടക്കുക. തുടർന്ന് കലുങ്ക്. ഓവുചാൽ എന്നിവ നിർമിക്കും.

കെഎസ്ഇബിയുടെ വൈദ്യുതി തൂണുകൾ, ജല അതോറിറ്റി പൈപ്പുകൾ തുടങ്ങിയവയും ഇതിനൊപ്പം മാറ്റിസ്ഥാപിക്കും. വടകര റസ്റ്റ് ഹൗസിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎ ൽഎയുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനാവശ്യമായ സമയക്രമം നിശ്ചയിക്കാനും തീരുമാനിച്ചു. നിലവിലെ റോഡിലെ തകരാറുകളും പരിഹമിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ ബിജുള, എൻ അബ്ദുൽ ഹമീദ്, വി കെ ജ്യോതി ലക്ഷ്മി, കെആർഎഫ്ബി ഉദ്യോഗസ്ഥർ, റോഡ് വികസനസമിതി പ്രതിനിധി കെ എം ബാബു എന്നിവർ പങ്കെടുത്തു.

Vilyappally-Chelakkad road renovation to begin on September 29th

Next TV

Related Stories
വടകരയിൽ മിന്നൽ ചുഴലി; തിരുവള്ളൂരിലും മണിയൂരിലും വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു, കൃഷി നശിച്ചു

May 15, 2026 09:32 AM

വടകരയിൽ മിന്നൽ ചുഴലി; തിരുവള്ളൂരിലും മണിയൂരിലും വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു, കൃഷി നശിച്ചു

വടകരയിൽ മിന്നൽ ചുഴലി; തിരുവള്ളൂരിലും മണിയൂരിലും വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു, കൃഷി...

Read More >>
കൊടും ക്രൂരത; മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ  ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു

May 14, 2026 10:04 PM

കൊടും ക്രൂരത; മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു

മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു ...

Read More >>
ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും കണ്ടെത്തി

May 14, 2026 04:54 PM

ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും കണ്ടെത്തി

ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും...

Read More >>
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

May 14, 2026 03:24 PM

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം...

Read More >>
ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

May 14, 2026 01:14 PM

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ...

Read More >>
സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

May 14, 2026 11:14 AM

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി...

Read More >>
Top Stories

News Roundup

Entertainment News