ഏറാമല ഗ്രാമ പഞ്ചായത്ത് ടൂറിസ്റ്റ് ഹബ്ബാക്കണം -മനയത്ത് ചന്ദ്രന്‍

ഏറാമല ഗ്രാമ പഞ്ചായത്ത് ടൂറിസ്റ്റ് ഹബ്ബാക്കണം -മനയത്ത് ചന്ദ്രന്‍
Sep 28, 2025 06:05 PM | By Athira V

ഏറാമല:  (vatakara.truevisionnews.com) ഏറാമല ഗ്രാമ പഞ്ചായത്തിലെ പ്രകൃതി രമണീയമായ നടുത്തുരുത്തിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഗ്രാമ പഞ്ചായത്തിനെ ടൂറിസ്റ്റ് ഹബ്ബാക്കുന്നതോടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്ക് മെമ്പര്‍മാര്‍ക്ക് തുടര്‍ച്ചയായി 25 ശതമാനം ഡിവിഡന്റ് നല്‍കി വരുന്നു. ആധുനിക വത്ക്കരണത്തിന്റെ എല്ലാ സാധ്യതകളും വീട്ടുമുറ്റത്ത് എത്തിക്കാന്‍ ബേങ്ക് ആസൂത്രണം ചെയ്യുന്നു. പോളീഹൗസ് നവീകരിച്ച്, കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാനും, ആഗ്രോസര്‍വ്വീസ് സെന്റര്‍ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യാനും മുഴുവന്‍ കര്‍ഷകരെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള എല്ലാ പദ്ധതികളും ബേങ്ക് ഏറ്റെടുത്ത് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അംഗ സമാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 87,000 രൂപ പൊതുയോഗത്തില്‍ വെച്ച് 4 മെമ്പര്‍മാര്‍ക്ക് വിതരണം ചെയ്തു. ബേങ്ക് വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര് സ്വാഗതം പറഞ്ഞു. ബേങ്ക് ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയരക്ടര്‍മാരായ കെ. ദിവാകരന്‍, പി. ചന്ദ്രന്‍ മാസ്റ്റര്‍, എം. സുനി, ഏ.കെ സിന്ധു, കെ.കെ നാണു, ബാബു കെ.കെ, പി.കെ നാണു, നാണു മുരിക്കുള്ളതില്‍, ഉദയകുമാര്‍ എന്‍, സുമിത ടി.എസ്, സുജിന കെ.കെ, ഒ. മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Eramala Grama Panchayat should be made a tourist hub - Manayath Chandran

Next TV

Related Stories
കൊടും ക്രൂരത; മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ  ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു

May 14, 2026 10:04 PM

കൊടും ക്രൂരത; മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു

മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു ...

Read More >>
ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും കണ്ടെത്തി

May 14, 2026 04:54 PM

ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും കണ്ടെത്തി

ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും...

Read More >>
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

May 14, 2026 03:24 PM

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം...

Read More >>
ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

May 14, 2026 01:14 PM

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ...

Read More >>
സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

May 14, 2026 11:14 AM

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി...

Read More >>
'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

May 14, 2026 10:52 AM

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ...

Read More >>
Top Stories

News Roundup

Entertainment News