വടകര: (vatakara.truevisionnews.com) നരേന്ദ്രമോദിക്ക് സ്തുതിഗീതം പാടുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ കൈയ്യിലെ കളിപ്പാവയായി മാറിയിരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
വടകരയിൽ ബി.കെ. തിരുവോത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുമുഖമായ പ്രതിഭയായിരുന്നുവെന്നും ജീവിതാവസാനം വരെ ആദർശ രാഷ്ട്രീയത്തിന്റെ പതാകവാഹകനായി സഞ്ചരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
നീതിപൂർവ്വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പാണ് പാർലമെന്ററി ജനാധിപത്യത്തിന്റെ ആത്മാവ്. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് അസാധ്യമായാൽ അത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ മരണമണിയായിരിക്കും എന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
വോട്ട് കൊള്ള നടത്തി, അധാർമ്മിക രാഷ്ട്രീയ പാതയിലൂടെയാണ് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇന്നും തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂർവ്വസൂരികൾ നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും അപകടപ്പെടുത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ സന്ധിയില്ലാ സമരം നടത്തേണ്ട സമയം അതിക്രമിച്ചതായും മുല്ലപ്പള്ളി പറഞ്ഞു.
ബഹുസ്വരതയെ തകർക്കുകയും ജനാധിപത്യ സംവിധാനത്തിന്റെ അടിവേരുകൾ പിഴുതെറിയാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്ന ശക്തികളെ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ സഹകരണ ജനാധിപത്യവേദി ജില്ലാ ചെയർമാൻ അഡ്വക്കേറ്റ്. ഐ മൂസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ്. കെ പ്രവീൺകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.വി എം ചന്ദ്രൻ സത്യൻ കടിയങ്ങാട് സുനിൽ മടപ്പള്ളി രാമചന്ദ്രൻ കെ,ശശിധരൻ കരിമ്പനപ്പാലം സി വി അജിത്, കളത്തിൽ പീതാംബരൻ,ബാബു ഒഞ്ചിയും, രാജേഷ് കീഴറിയൂർ,ടി കെ നാരായണൻ,പുറം ത്തോടത് സുകുമാരൻ. അച്ചുതൻ പുതിയടിത്ത്, രജീഷ് ആർ. പ്രകാശൻ കുനിയിൽ, തേരത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എം പ്രഭുദാസ്, കെ പി ജയകുമാർ എന്നിവർ സംസാരിച്ചു.
'The Election Commission has become a puppet in the hands of Narendra Modi, a hymn to Modi' - Mullappally Ramachandran



































.jpg)
.jpeg)

.jpeg)





