ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു

ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു
Oct 6, 2025 01:18 PM | By Anusree vc

വടകര: (vatakara.truevisionnews.com) പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) ഹയർ സെക്കന്ററി വിഭാഗം എം.യു.എം. വി.എച്ച്.എസ്.എസ്. യൂണിറ്റിന്റെ ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായ പരിപാടികളോടെ സമാപിച്ചു.

ക്യാമ്പിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സമത്വ ജ്വാല’ ഏറെ ശ്രദ്ധ നേടി. സ്ത്രീധനം, സ്ത്രീകൾക്കെതിരെയുള്ള ചൂഷണം എന്നിവക്കെതിരെ പൊതുസമൂഹത്തിന് ശക്തമായ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ജ്വാല സംഘടിപ്പിച്ചത്.

ലഹരിക്കെതിരെ ‘വര്‍ജ്യം’ എന്ന പേരില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ്സ് വടകര അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.ജയപ്രസാദ് കൈകാര്യം ചെയ്തു. ‘വളണ്ടിയര്‍ എനര്‍ജി’ സെഷന്‌ എന്‍എസ്എസ് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ഷജി.കെ നേതൃത്വം നല്‍കി. ക്യാമ്പിന്റെ ഭാഗമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വയനാട്ടിലെ ആദിവാസി കോളനി മക്കള്‍ക്കായി പുതുവസ്ത്രങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് ചലഞ്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം വടകര നഗരസഭ പ്രതിപക്ഷ നേതാവ് അസീസ് വട്ടക്കണ്ടി നിര്‍വഹിച്ചു.

പിടിഎ പ്രസിഡന്റ് യൂനുസ്.കെ.ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹിര്‍ഷാദ്, മുഹമ്മദ് ഷനൂദ്, ബിജിന.ഒ, ഹാറൂണ്‍ റഷീദ്, ഹാജറ.കെ.പി, അന്‍സാര്‍.കെ, വളണ്ടിയര്‍ ലീഡര്‍മാരായ തന്‍വീര്‍ സിയാസ്, ശാമില്‍, നഹ്‌ല നസ്രിന്‍ എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് ഷംസീര്‍ സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ ശഹറാസ് നന്ദിയും പറഞ്ഞു.

MUM VHSS NSS camp concludes by lighting the flame of equality

Next TV

Related Stories
ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക് അയ്യപ്പസേവാസമാജം

Oct 8, 2025 04:21 PM

ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക് അയ്യപ്പസേവാസമാജം

ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക്...

Read More >>
'പ്രതിരോധ സംഗമം' ;വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

Oct 8, 2025 02:43 PM

'പ്രതിരോധ സംഗമം' ;വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം...

Read More >>
'സ്വപ്നം പൂവണിഞ്ഞു';  വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

Oct 8, 2025 12:53 PM

'സ്വപ്നം പൂവണിഞ്ഞു'; വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം...

Read More >>
സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Oct 8, 2025 11:58 AM

സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ...

Read More >>
ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

Oct 7, 2025 12:07 PM

ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന...

Read More >>
Top Stories

News Roundup

//Truevisionall