വടകര:(vatakara.truevisionnews.com) വലതുപക്ഷ സാംസ്‌കാരിക ജീർണത, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, സൈബർ ആക്രമണങ്ങൾ എന്നിവക്കെതിരെ പുരോഗമന കലാ സാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ സാംസ്‌കാരിക പ്രതിരോധ സംഗമം സംഘടിപ്പിച്ചു. സാമൂഹിക-സാംസ്‌കാരിക-വിദ്യാർഥി-യുവജന സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ സാംസ്‌കാരിക ചത്വരത്തിൽ നടന്ന സംഗമം പ്രശസ്ത ചിന്തകൻ കെ.ഇ.എൻ. ഉദ്ഘാടനം ചെയ്തു.സി. വത്സകുമാർ അധ്യക്ഷ വഹിച്ചു
ഇന്ത്യൻ പശ്ചാത്തലത്തിൽ വലതുപക്ഷ സാമ്രാജ്യത്വ ഫാസിസ്റ്റ് ആശയങ്ങൾ സാധാരണക്കാരുടെ മനസ്സിനുള്ളിൽപ്പോലും സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കെ.ഇ.എൻ. ചൂണ്ടിക്കാട്ടി. ജനാധിപത്യ-മതനിരപേക്ഷ കോട്ടയായ കേരളത്തിൽപ്പോലും ഇസ്രയേൽ പക്ഷ നിലപാടുകൾ വർധിക്കുന്നത് ആശങ്കാജനകമാണ്. സനാതന ധർമ്മം ജാതി മേൽക്കോയ്മയുടെ കാഴ്ചപ്പാടാണെന്നും അദ്ദേഹം പ്രസ്താവിച്ചു.




സംഗമത്തിന് മുന്നോടിയായി, പലസ്തീൻ ഐക്യദാർഡ്യം, ഭരണകൂട ഭീകരത, കാശ്മീരിലെ പുസ്തക നിരോധനം, സാഹിത്യകാരി ലീലാവതി, ജാവേദ് അക്തർ എന്നിവയോടുള്ള ഐക്യദാർഢ്യം എന്നിങ്ങനെ അഞ്ച് സാംസ്‌കാരിക വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാംസ്‌കാരിക ജാഥകൾ സാംസ്‌കാരിക ചത്വരത്തിൽ സമാപിച്ചു. സംഗമത്തിൽ കവിതാലാപനവും കലാപരിപാടികളും അരങ്ങേറി.
A resistance rally was organized in Vadakara against right-wing cultural decay