വടകര :(vatakara.truevisionnews.com) 2025 നവംബർ 14 മുതൽ 20 വരെ നടക്കുന്ന 72- മത് സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗ, പ്രബന്ധ മത്സരങ്ങളുടെ പ്രാഥമിക മത്സരം വടകര സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15ന് ബുധനാഴ്ച ചോറോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
താലൂക്ക് തലത്തിൽ നടക്കുന്ന മത്സരത്തിൽ 8,9, 10 ക്ലാസ് വരെയുള്ളവർ സ്കൂൾ വിഭാഗത്തിലും, ബാക്കിയുള്ളവർ കോളേജ് വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്. മത്സരങ്ങൾ കാലത്ത് 10.30 ന് ആരംഭിക്കും. അഞ്ച് മിനിറ്റ് ആണ് ഒരു വിദ്യാർത്ഥിക്ക് അനുവദിക്കുന്ന സമയം.പ്രബന്ധങ്ങൾ ഫുൾ സ്കാപ്പ് പേജിൽ കവിയാതെ പേപ്പറിന്റെ ഒരു വശം മാത്രം മലയാളത്തിൽ എഴുതേണ്ടതാണ്. പ്രസംഗ പ്രബന്ധ വിഷയങ്ങൾ ഊഴ ത്തിന്റെ അഞ്ച് മിനിറ്റ് മുമ്പ് മത്സരാർത്ഥികൾക്ക് നൽകുന്നതാണ്. പ്രസംഗ മത്സരങ്ങൾക്ക് ശേഷമാണ് പ്രബന്ധ മത്സരങ്ങൾ ആരംഭിക്കുക.




ഒന്നും,രണ്ടും,മൂന്നും സ്ഥാനം നേടുന്നവർക്ക് കേഷ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നും,രണ്ടും സ്ഥാനം നേടുന്നവർ ജില്ലാതലത്തിലും ജില്ലാതലത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് മാത്രം സംസ്ഥാന തല ത്തിലും പങ്കെടുക്കുന്നതിന് അർഹതയു ണ്ടായിരിക്കും. പ്രബന്ധ മത്സരത്തിൽ സംസ്ഥാനതലത്തിൽ പ്രത്യേക മത്സരമില്ല. സംസ്ഥാന തല മത്സരങ്ങൾക്ക് മാത്രം യാത്രാപ്പടിയും,ദിനബത്ത യും അനുവദിക്കുന്നതാണ്. മത്സരങ്ങളുടെ രജിസ്ട്രേഷൻ 15ന് കാലത്ത് 9.30 മുതൽ ചോറോട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ് സാക്ഷ്യപ്പെടുത്തി കൊണ്ടുള്ള സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം 9. 30 മണിക്ക് എത്തിച്ചേരേണ്ടതാണെന്ന് അസിസ്റ്റന്റ് രജിട്രാർ (ജനറൽ ) അറിയിച്ചു
Cooperative Spring Festival; Competitions organized for students at Chorodu