ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത്  പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ
adimage

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത് പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത്  പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ adimage
2025-10-06T16:23:00 | By Fidha Parvin

വടകര:(vatakara.truevisionnews.com) വടകരഗാന്ധിഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ, ഗാന്ധിജിയെ തമസ്‌കരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഭാവി തലമുറകളെ അദ്ദേഹത്തെക്കുറിച്ചും ദർശനങ്ങളെക്കുറിച്ചും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കണമെന്ന് അഭിപ്രായപ്പെട്ടു.

മുമ്പ് സ്കൂളുകളിൽ ഗാന്ധിജിയെക്കുറിച്ച് പഠിച്ചിരുന്ന സാഹചര്യം മാറിയെന്നും, ഒന്നോ രണ്ടോ തലമുറ കഴിഞ്ഞാൽ മഹാത്മാഗാന്ധിയുടെ സേവനവും ദർശനവും എന്താണെന്ന് ആളുകൾ മറന്നുപോകുന്ന അവസ്ഥ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന് കാരണം പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങളാണ്. നെഹ്‌റുവിനെ ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നും, ഒരു തലമുറ കഴിഞ്ഞാൽ നെഹ്‌റുവിനെ ആരും അറിയാത്ത അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.ഇ.ആർ.ടി. പാഠപുസ്തകത്തിൽ നെഹ്‌റുവിനെ 'ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി' എന്നതിന് പകരം 'സോഷ്യലിസ്റ്റ് ആശയഗതിയുള്ള ഒരു നേതാവ്' എന്ന് മാത്രമാണ് വിശേഷിപ്പിക്കുന്നതെന്നും ശ്രേയാംസ്‌കുമാർ ചൂണ്ടിക്കാട്ടി.

ഇൻസ്റ്റഗ്രാമിൽ ഗാന്ധിജിയെക്കുറിച്ച് തിരയുമ്പോൾ ആദ്യം വരുന്നത് 'ഇദ്ദേഹം മഹാത്മാവാണോ?', 'രാഷ്ട്രപിതാവ് എന്ന പദവിക്ക് അർഹനല്ല' എന്നൊക്കെയുള്ള വാദങ്ങളാണ്. ഗാന്ധിജിക്കെതിരായ ഇത്തരം പ്രചാരണങ്ങൾ വലിയൊരു വിഭാഗം ആളുകൾ ഏറ്റെടുക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും, ഇതിനെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നതാണ് പ്രധാനം.

ഇന്ന് ജനാധിപത്യം, ബഹുസ്വരത, സോഷ്യലിസം, ഭാഷകളുടെ വൈവിധ്യം എന്നിവയെല്ലാം വലിയ വെല്ലുവിളികൾ നേരിടുകയാണ്. കൂടുതൽ ഭാഷകൾ പഠിക്കുന്നത് ശക്തിയാണെങ്കിലും, അത് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. ഭരണഘടനാ സ്ഥാപനങ്ങൾ ഗവൺമെന്റിന് അടിമപ്പെടുന്ന കാഴ്ചയാണ് നിലവിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ഗാന്ധിജി പടി കയറിവന്ന സ്ഥാപനത്തിൽ നിന്നാണ് താൻ വരുന്നതെന്നും, ഗാന്ധിജിയുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് മാറിനിൽക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നും ശ്രേയാംസ്‌കുമാർ കൂട്ടിച്ചേർത്തു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് കെ.പി. കേശവമേനോൻ, മാധവൻ നായർ എന്നിവർ മാതൃഭൂമി പത്രം ആരംഭിക്കുന്നത്.

മലബാറിലെ സ്വാതന്ത്ര്യസമരത്തിന് ശക്തി പകരുക എന്നതായിരുന്നു ലക്ഷ്യം. 'മാതൃഭൂമിയുടെ സ്ഥാപകൻ ആരാണെന്ന് ചോദിച്ചാൽ ഉത്തരം മഹാത്മാഗാന്ധിയാണ്' എന്നും അത് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാഗതസംഘം ചെയർമാൻ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.പി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. ഫെസ്റ്റ് ഡയറക്ടർ പി. ഹരീന്ദ്രനാഥ് എം.വി. ശ്രേയാംസ്‌കുമാറിന് ഉപഹാരം സമ്മാനിച്ചു. വി.ടി. മുരളി, ടി.പി. ഗോപാലൻ, ഐ. മൂസ, എം.കെ. ഭാസ്കരൻ, വി.കെ. അസീസ്, സോമൻ മുതുവന, പി.പി. രാജൻ, വിനോദ് പയ്യട, പി.കെ. രാമചന്ദ്രൻ, പി. പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Content Highlight: Gandhi Fest concludes; 'It is important to bring Gandhiji's ideas to the youth and schools' - M.V. Shreyamskumar

adimage

Next TV

Related Stories
സ്വന്തം ജീവൻ പണയം വെച്ച നന്മ;  കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

Jul 20, 2026 04:58 PM

സ്വന്തം ജീവൻ പണയം വെച്ച നന്മ; കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

വടകരയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങി. മണിയൂർ പഞ്ചായത്തിന്റെ രക്ഷാമിത്ര സംഘവും നാട്ടുകാരും ചേർന്ന്...

Read More >>
'ചൂട്ട്' വിജയാഘോഷം; ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

Jul 20, 2026 01:27 PM

'ചൂട്ട്' വിജയാഘോഷം; ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

പ്രേമിക ഫിലിംസും സൂം സിനിമാസും നിർമ്മിച്ച 'ചൂട്ട്' എന്ന മലയാള സിനിമ 25 ദിവസം പിന്നിട്ടു. വടകര കീർത്തി തിയറ്ററിൽ നടന്ന സിൽവർ ജൂബിലി ആഘോഷത്തിൽ...

Read More >>
ആയഞ്ചേരി കുടുംബശ്രീ സി.ഡി.എസ് 'വിഷൻ ബിൽഡിംഗ്' പരിശീലനം സമാപിച്ചു

Jul 20, 2026 01:04 PM

ആയഞ്ചേരി കുടുംബശ്രീ സി.ഡി.എസ് 'വിഷൻ ബിൽഡിംഗ്' പരിശീലനം സമാപിച്ചു

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ വിഷൻ ബിൽഡിംഗ് പരിശീലനം സമാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ മോഡൽ സി.ഡി.എസ് ആക്കുകയാണ്...

Read More >>
adimage
വടകരയിൽ പാലിയേറ്റീവ് കെയർ മേഖലാ ചർച്ചാ സംഗമം സംഘടിപ്പിച്ചു

Jul 20, 2026 12:35 PM

വടകരയിൽ പാലിയേറ്റീവ് കെയർ മേഖലാ ചർച്ചാ സംഗമം സംഘടിപ്പിച്ചു

വടകരയിൽ കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ചർച്ച. ഹോം കെയർ, പരിശീലനം, സംഘാടനം എന്നീ വിഷയങ്ങളിൽ 12 ക്ലിനിക്കുകളിലെ...

Read More >>
ആയഞ്ചേരിയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 20, 2026 11:39 AM

ആയഞ്ചേരിയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകര ആയഞ്ചേരിയിൽ 67 കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാനസിക വിഷമം കാരണമാണെന്നാണ് പ്രാഥമിക വിവരം. പോലീസ് കേസെടുത്ത്...

Read More >>
പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

Jul 19, 2026 03:43 PM

പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

വടകരയിൽ പ്രസവത്തെ തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ചോമ്പാല സ്വദേശിനി അഫീഫ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
Top Stories










adimage
News Roundup






GCC News






adimage
Entertainment News





adimage