വടകര:(vatakara.truevisionnews.com) വടകര നഗരസഭയുടെ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശിപ്പിച്ചു. വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി.അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ദിലീപിനെ ആദരിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എ പി പ്രജിത, സിന്ധു പ്രേമൻ, രാജിതാ പതേരി, കൗൺസിലർമാരായ എൻ കെ പ്രഭാകരൻ, കെ കെ വനജ, ബയോഡൈവേഴ്സിറ്റി കൺവീനർ രാജേഷ് ഗുരുക്കൾ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർ ഡിനേറ്റർ പി ഷംന, ഹരിതകേരളം മിഷൻ ടെക്നിക്കൽ അസി. വിവേക് എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ പി കെ സതീ ശൻ സ്വാഗതവും സെക്രട്ടറി ഡി വി സനൽകുമാർ നന്ദിയും പറഞ്ഞു.
Minister A K Saseendran released the Vadakara Municipality Biodiversity Register












































