ചോമ്പാല: (vatakara.truevisionnews.com) ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അഴിയൂർ പഞ്ചായത്ത് പതിനാലാം വാർഡ് ചോമ്പാല ഹാർബർ വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി ഷംസീർ ചോമ്പാല ജനവിധി തേടും.
രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിറസാന്നിധ്യമായ ഷംസീർ പ്രദേശത്തിന്റെ ഹൃദയമിടിപ്പിനോടൊപ്പം സഞ്ചരിച്ച പൊതു പ്രവർത്തകൻ കൂടിയാണ്.
അഴിയൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം,ശ്രീനാരായണ എൽ പി സ്കൂൾ പിടിഎ പ്രസിഡണ്ട്, ബി ഇ എം യു പി സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട്,എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ചോമ്പാൽ മത്സ്യ വിതരണ തൊഴിലാളി യൂണിയൻ സെക്രട്ടറി, എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു വരുന്നു.
"അവകാശങ്ങൾ അർഹരിയിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന് " എന്ന മുദ്രാവാക്യമു യർത്തിയാണ് എസ്ഡിപിഐ ജനവിധി തേടുന്നത്.
ചോമ്പാലിൽ നടന്ന കൺവെൻഷനിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.
ബ്രാഞ്ച് പ്രസിഡണ്ട് അഷറഫ് വി എം അധ്യക്ഷത വഹിച്ച യോഗത്തിൽ ഷഹീർ കെ പി സ്വാഗതം പറഞ്ഞു.
Three-tier Panchayat elections, Chombala, Shamseer Chombala, Janavidhi














































