Dec 16, 2025 12:56 PM

നാദാപുരം:[nadapuram.truevisionnews.com] ജാതിയേരിയിൽ കുരുന്നുകളിലൂടെ വിഷരഹിത പച്ചക്കറി പദ്ധതി ആരംഭിച്ചു. ജാതിയേരി എം എൽ പി സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥികളുടെ വീട്ടു പറമ്പിൽ വിഷരഹിത പച്ചക്കറി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ജാതിയേരി "മി ഡോ" ഗാർഡനുമായി സഹകരിച്ചാണ് പദ്ധതിയുടെ ആരംഭം. പദ്ധതിയുമായി ബന്ധപ്പെട്ട് നവംബർ മാസം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തിയിരുന്നു.

അഞ്ചാം തരത്തിലെ മുന്ന് ഡിവിഷനിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും മിഡോ ഗാർഡൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ജനുവരി അവസാനവാരം പി.ടി. എ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി ഏറ്റവും മികച്ച കുട്ടി കർഷകനെ തെരഞ്ഞെടുത്ത് പുരസ്കാരം വിതരണം ചെയ്യും.

പി.ടി.എ പ്രസിഡണ്ടും നിയുക്ത വാർഡ് മെമ്പറുമായ അഹ്‌മദ് കുറുവയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.ടി ഇബ്രാഹിം ഹാജി, എം.പി.ടി എ പ്രസിഡണ്ട് ഹസീന റഷീദ് എരഞ്ഞോളി, പ്രധാനാധ്യാപകൻ എ.റഹിം, ടി.കെ അബ്ദുൾ കരീം, സി.വി താഹിറ, പി. അമിത് ,ഇ. ഇഖ്ബാൽ, സ്കൂൾ ലീഡർ ഹനീന ഫാത്തിമപ്രസംഗിച്ചു.


Poison-free vegetable project launched in Jatyeri

Next TV

Top Stories