വടകര: (https://vatakara.truevisionnews.com/)ശ്രീനിവാസന്റെ നിര്യാണത്തിൽ വടകരയിലെ ഹരിതാമൃതം പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.നടൻ, തിരക്കഥാകൃത്ത്,സംവിധായകൻ എന്നതിനോടൊപ്പം ജൈവകർഷകൻ, പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിലും ശ്രീനിവാസൻ സമൂഹത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയതായി യോഗം അനുസ്മരിച്ചു.
മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങ് സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്യു. മണലിൽ മോഹനൻ അധ്യക്ഷത വഹിച്ചു. ടി.ശ്രീനിവാസൻ, പ്രൊഫ. കെ.കെ.മഹമൂദ്, റസാഖ് കല്ലേരി, കെ.എം.ബാലകൃഷ്ണൻ, സി.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Harithamrutham condoles the passing of Sreenivasan








































