ആയഞ്ചേരി:(https://vatakara.truevisionnews.com/) ലിറ്റിൽ മാസ്റ്റേഴ്‌സ് ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ആകാശ വിസ്മയങ്ങളും ചരിത്രപഠനവും ഭൂമിയുടെ ഉള്ളറകളെ കുറിച്ചുള്ള അറിവും പക്ഷി നിരീക്ഷണവുമൊക്കെ വേറിട്ടൊരു അനുഭവം കുട്ടികൾക്കായി നൽകുന്നു.
ജില്ലയിലെ ഏഴ് സബ് ജില്ലകളിൽ നിന്ന് എഴുപതോളം വിദ്യാർഥികളാണ് ആയഞ്ചേരി ചീക്കിലോട് യുപി സ്കൂളിലെ ദ്വിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇതോടൊപ്പം കലാപരിപാടികളുമുണ്ട്. ദ്വിദിന ക്യാമ്പ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ഉദ്ഘാടനം ചെയ്തു.
തോടന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്തോഷ്, നാദാപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സനൂപ്, മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹസീസ് പി. പിടിഎ പ്രസിഡന്റ് റഷീദ് അരിയാക്കി,എം പി ടി എ ചെയർപേഴ്‌സൺ സിൽജ പി ഹെഡ്മാസ്റ്റർ മൊയ്തു സി എച്ച്, മാനേജർ ടി വി അമ്മദ് ഹാജി തുടങ്ങിയവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ രൂപ കേളോത്ത് സ്വാഗതവും ക്യാമ്പ് ഡയറക്ടർ എൻ.നിഷ നന്ദിയും പറഞ്ഞു.
Little Masters two-day training camp for children in Ayanjary









































