വടകര:(https://vatakara.truevisionnews.com/) മേമുണ്ട ഹയർ സെക്കന്ററി സ്‌കൂൾ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ശ്രീനാരായണ എൽപി സ്‌കൂളിൽ 'സ്നേഹാങ്കണം' അംഗനവാടി നവീകരണ പരിപാടി സംഘടിപ്പിച്ചു.
വാർഡ് കൗൺസിലർ ബിജുൽ ആയാടത്തിൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും പൂച്ചെടികളും വിതരണം ചെയ്തു.
അംഗനവാടിയുടെ ചുവരുകൾ വളണ്ടിയർമാർ വൃത്തിയാക്കി അവിടെ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രം വരച്ചു. കുഞ്ഞുങ്ങളുടെ കൂടെ ആടിയും പാടിയും എൻഎസ്എസ് വളണ്ടിയർമാർ ദിവസം ചെലവഴിച്ചു.
ചടങ്ങിൽ പബ്ലിക് ലൈബ്രറി ഏരിയ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, അധ്യാപകർ, ടെൻ ബ്രദേർസ് സ്പോർട്‌സ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എൻഎസ്എസ് വളണ്ടിയർ ലീഡർമാരായ നിഹാ ഷെറിൻ, സഹൽ മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി.കെ.ജൂലി സ്വാഗതവും അംഗനവാടി അധ്യാപിക സുമ നന്ദിയും പറഞ്ഞു.
Anganwadi renovation program organized in Vadakara


.jpeg)
.jpeg)






.jpeg)































