ഒഞ്ചിയം:(https://vatakara.truevisionnews.com/) ഒഞ്ചിയം പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി തീരദേശ മേഖലയിലെ. എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന 'പ്രതിഭാപോഷണം' പരിശീലന പരിപാടിക്ക് തുടക്കമായി.
മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സ്ഥിരം സമിതി ചെയർപേഴ്സൺ ടി കെ അനിത അധ്യക്ഷയായി. സ്ഥിരം സമിതി ചെയർപേഴ്‌സൺ പി ശ്രീജിത്ത് സംസാരിച്ചു. ടി വി എ ജലീൽ സ്വാഗതവും ലേഖ കോച്ചേരി നന്ദി പറഞ്ഞു.
Onchiyath Scholarship Training Program begins









































