ആയഞ്ചേരി:(https://vatakara.truevisionnews.com/)കുറ്റ്യാടി പൊയിൽ പത്താം വാർഡിലെ അങ്കണവാടിയിൽ ഏറെക്കാലമായി നിലനിന്നിരുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി. വാർഡ് മെമ്പർ കുനീമ്മൽ സന്തോഷിന്റെ നേതൃത്വത്തിൽ സ്പോൺസറെ കണ്ടെത്തുകയും യുവാക്കളുടെ സഹകരണത്തോടെ സ്വയംപ്രയത്നത്തിലൂടെ പദ്ധതി നടപ്പാക്കുകയുമായിരുന്നു.
മോട്ടോർ പമ്പ് സെറ്റ്, ടാങ്ക്, പൈപ്പ് എന്നിവ സ്ഥാപിച്ച് കുടിവെള്ളം എത്തിച്ച പദ്ധതി കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചു. ഇതോടെ വർഷങ്ങളായി അങ്കണവാടിയെ അലട്ടിയിരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി.
The drinking water problem in Anganwadi has been solved.









































