വടകര:(https://vatakara.truevisionnews.com/) പ്രശ്നോത്തരി മത്സരത്തിന്റെ ജില്ലാതല മത്സരം വടകര മോഡൽ പോളിടെക്നിക് കോളേജിൽ നടന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ ആഭിമുഖ്യത്തിൽ ജനുവരി 17, 18, 19 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന നിർമിത ബുദ്ധി അന്താരാഷ്ട്ര കോൺക്ലേവിനോട് അനുബന്ധിച്ചാണ് മത്സരം നടന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, കോളേജ് വിദ്യാർഥികൾ പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുത്തു. വടകര മുനിസിപ്പൽ ചെയർപേഴ്സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ദീപ എം കുരുവിള അധ്യക്ഷയായി. എം സുരേഷ്ബാബു, എം രാജീവൻ, കെ എൻ പ്രകാശ്, ലെജി, സി എസ് സിന്ധു, എൻ അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
സ്കൂൾ തലത്തിൽ വാണിമേൽ ക്രസന്റ്റ് സെന്റ് എച്ച്എസ്എസിലെ മർഷാദ് അഹമ്മദ് ആൻഡ് അമെൻ അഫ്‌സൽ ടീം, കോളേജ് തലത്തിൽ നാദാപുരം എംഇ ടി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ബി ദേവദർശ് ആൻഡ് കെ സ്നേഹിത്ത് ടീം എന്നിവർ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
Artificial Intelligence district-level quiz competition held in Vadakara
































