മുക്കാളി:(https://vatakara.truevisionnews.com/) മുക്കാളിയിൽ സിഎസ്ഐ ക്രിസ്‌ത്യൻ മുള്ളർ വിമൻസ് കോളജ് ചരിത്രവിഭാഗം മാഗസിനായ 'ഹിസ്റ്ററിയ' പുതുപ്പണം ജെഎൻഎം ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൾ നിഷ പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രശസ്ത കവിയും നോവലിസ്റ്റും ചിത്രകാരനുമായ സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൾ ഡോ. പി. ശശികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കോളജ് കൗൺസിൽ സെക്രട്ടറി ഷീല സ്വാഗതവും ഹിസ്റ്ററി വിഭാഗം അധ്യാപിക നീതു ചന്ദ്രൻ നന്ദിയും പറഞ്ഞു. അതിഥികൾക്കുള്ള ഉപഹാരം കോളജ് വൈസ് പ്രിൻസിപ്പൾ പ്രസ്മിത കൈമാറി.
'Hysteria' magazine launched in Mukkali









































