വടകര:(https://vatakara.truevisionnews.com/) ഇന്ത്യൻ കോഫി ഹൗസിൻ്റെ 33-ാമത് ശാഖ വടകരയിൽ 15ന് പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പകൽ മൂന്നിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ അധ്യക്ഷനാകും.
കണ്ണൂർ ആസ്ഥാനമായി 'നോ പ്രോഫിറ്റ് നോ ലോസ്' എന്ന തത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 96 കോടി രൂപയിൽ അധികമാണ്.
ഹോം ഡെലിവറിയും ഇവൻ്റ് ആൻഡ് കാറ്ററിങ് സംവിധാനവും ബ്രാഞ്ചിൻ്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. വൈവിധ്യവൽക്കരണത്തിൻ്റെ ഭാഗമായി കുപ്പിവെള്ളം, ചായപ്പൊടി, കാപ്പിപ്പൊടി എന്നിവ വിൽപ്പന നടത്തുന്നുണ്ട്.
നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി മുഖ്യാതിഥിയാവും. എകെജിയുടെ ഫോട്ടോ ടി പി ഗോപാലൻ അനാച്ഛാദനം ചെയ്യും. മുഹമ്മദലി തെക്കേക്കര ആദ്യവിൽപ്പന ഏറ്റുവാങ്ങും. വാർത്താസമ്മേളനത്തിൽ എൻ ബാലകൃഷ്ണൻ, വി കെ ശശിധരൻ, പി പ്രവീൺ, പിവി അനിൽ കുമാർ, കെ പി അജയൻ, കെ കെ ഷെറീസ് കുമാർ എന്നിവർ പങ്കെടുത്തു.
Indian Coffee House's 33rd branch to open in Vadakara tomorrow






































