വടകര:(https://vatakara.truevisionnews.com/) നാടകനടനും സാംസ്കാരികപ്രവർത്തകനുമായിരുന്ന ദിനേശ് കുറ്റിയിലിന്റെ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം പ്രശസ്ത ഗായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലത്ത് ദുരിതത്തിലാണ്ടുപോയ നാടകപ്രവർത്തകരുടെ അതിജീവനത്തിനായി കേരളം മുഴുവൻ നാടകം കളിച്ച് രക്തസാക്ഷിയായ കലാകാരനായിരുന്നു ദിനേശ് കുറ്റിയിലെന്ന് വി ടി മുരളി പറഞ്ഞു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ തട്ടാങ്കുനിയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മൂന്നാമത് ദിനേശ് കുറ്റിയിൽ പുരസ്കാരം മുതിർന്ന നാടകനടൻ പൗർണമി ശങ്കറിന് വി ടി മുരളി സമ്മാനിച്ചു.
സുഗുണേഷ് കുറ്റിയിൽ പുരസ്കാരജേതാവിനെ പൊന്നാട അണിയിച്ചു. പി ഹരീന്ദ്രനാഥ് അനുസ്മരണപ്രഭാഷണം നടത്തി. അകം അശോകൻ, ടി പി റഷീദ്, രാജേഷ് ആവണി , ഹരീഷ് പഞ്ചമി തുടങ്ങിയവർ ആശംസ നേർന്നു. സുധാകരൻ തത്തോത്ത്, ടി പ്രേമാനന്ദൻ, പ്രജീഷ് തത്തോത്ത്, ബാബു കല്ലേരി എന്നിവർ ഓർമയിലെ ദിനേശ് എന്ന പരിപാടി അവതരിപ്പിച്ചു. കനകരാജ് മയ്യന്നൂർ സ്വാഗതവും സനേഷ് വടകര നന്ദിയും പറഞ്ഞു.
A memorial service was organized for Dinesh Kuttiyil in Vadakara.







































