വടകര: (https://vatakara.truevisionnews.com/)പുതിയാപ്പ് ഫാൽക്കെ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ വടകര നഗരസഭയിലെ ജനപ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. സൊസൈറ്റി പരിസരത്തെ നഗരസഭാ ഡിവിഷനുകളിൽ നിന്നുള്ള ജനപ്രതിനിധികളെയാണ് ആദരിച്ചത്. പ്രശസ്ത ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു.
ആർട്ടിസ്റ്റ് പവിത്രൻ ഒതയോത്ത് തയാറാക്കിയ ജനപ്രതിനിധികളുടെ മനോഹരമായ രേഖാചിത്രങ്ങളാണ് ചടങ്ങിൽ ഉപഹാരമായി കൈമാറിയത്. വി. തങ്കമണി അധ്യക്ഷത വഹിച്ച ചടങ്ങിൽ വടകര നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി, വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി എന്നിവർ മുഖ്യാതിഥികളായി.
നഗരസഭാ കൗൺസിലർമാരായ പി.കെ. സതീശൻ, പി. ഗീത, പി.പി. പവിത്രൻ, സി.കെ. അഖില, എം. സുരേഷ് ബാബു, വി.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. എം. പ്രേമൻ സ്വാഗതവും ബി. അഖില നന്ദിയും രേഖപ്പെടുത്തി.
Phalke Film Society presents sketches to public representatives









































