വടകര:(https://vatakara.truevisionnews.com/) ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാൻ മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ റോബിൻ സെയിൻ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന സെലക്ഷൻ ക്യാമ്പിൽ നിന്നാണ് റോബിനെ ഈ അഭിമാനകരമായ നേട്ടത്തിനായി തിരഞ്ഞെടുത്തത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഔദ്യോഗിക സംഘഗാന പരിപാടിക്ക് പുറമെ, രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കുന്ന ചായസൽക്കാരത്തിലും റോബിൻ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായുള്ള ഒരു മാസത്തെ തീവ്ര പരിശീലനത്തിനായി റോബിൻ ഇപ്പോൾ ഡൽഹിയിലാണ്. ദേശീയതലത്തിലുള്ള ഈ അവസരം ലഭിച്ചതിനാൽ കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ലളിതഗാനം, മാപ്പിളപ്പാട്ട്, അറബി ഗാനം എന്നീ ഇനങ്ങളിൽ റോബിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അബ്ദു റഹീമിൻ്റേയും മുബ്സിനയുടേയും മകനാണ് ഈ കൊച്ചു ഗായകൻ.
National Republic Day celebration; Robin from Vadakara to participate in the event









































