വടകര:(https://vatakara.truevisionnews.com/) തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി അരൂർ മലമൽ താഴയിൽ വനിതാ ഗ്രൂപ്പിന്റെ 'ആർകെ ഫുഡ്' പ്രവർത്തനം ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ അധ്യക്ഷത വഹിച്ചു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹാരിസ് മുറിച്ചാണ്ടി, ദിനേശ് ചന്തകണ്ടി, ബ്ലോക്ക് വ്യവസായ ഓഫീസർ ഷൈജു, എം. രജീഷ്, പി.എം. സദാനന്ദൻ, അനിൽ ആയഞ്ചേരി എന്നിവർ സംസാരിച്ചു. കെ.കെ. ബിജില സ്വാഗതവും പി.കെ. ഷിജിന നന്ദിയും പറഞ്ഞു.
'RK Food' starts operations in Vadakara







































