വടകര: [vatakara.truevisionnews.com] എംയുഎംവിഎച്ച്എസ് സ്കൂളിലെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാർത്ഥികൾക്കായും അവരുടെ രക്ഷിതാക്കൾക്കായും മോട്ടിവേഷൻ ക്ലാസ് നടത്തി. ശാദി മഹലിൽ നടന്ന ചടങ്ങിൽ പ്രശസ്ത ട്രെയിനർ നിസാർ പട്ടുവം ക്ലാസുകൾക്ക് നേതൃത്വം നൽകി.
രാവിലെ വിദ്യാർഥികൾക്കും തുടർന്ന് രക്ഷിതാക്കൾക്കുമായാണ് സെഷനുകൾ ക്രമീകരിച്ചത്. പത്താം വർഷത്തെ പഠനയാത്രയുടെ പ്രധാന വഴിത്തിരിവായ പരീക്ഷയെ ടെൻഷനില്ലാതെ ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നിസാർ പട്ടുവം കുട്ടികളെ ഉപദേശിച്ചു.
കുട്ടികളുടെ ഈ നിർണ്ണായക ഘട്ടത്തിൽ രക്ഷിതാക്കൾ അവരുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എംഐ സഭ മാനേജർ എൻ.പി. അബ്ദുല്ല ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ടി. യൂനുസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ: കെ.കെ. മഹമൂദ് (എംഐ സഭ പ്രസിഡന്റ്), വി. ഫൈസൽ (ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു. ഡപ്യൂട്ടി ഹെഡ് മാസ്റ്റർ ടി.എ. മുഹമ്മദ് ഫാറൂഖ് സ്വാഗതവും അക്കാദമിക് കൗൺസിൽ കൺവീനർ സുമയ്യ നന്ദിയും രേഖപ്പെടുത്തി.
Motivation class held








































