Feb 4, 2026 11:38 AM

വടകര:(vatakara.truevisionnews.com ) ബജറ്റിലെ കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ബൂത്ത് കേന്ദ്രങ്ങളിൽ കരിദിനാചരണവും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു.

കോട്ടപ്പള്ളി മക്കൾ മുക്കിൽ നടന്ന പ്രതിഷേധ പരിപാടി എം. നാരായണൻ ഉദ്ഘാടനം ചെയ്തു. ആർ.കെ. ചന്ദ്രൻ, ഹംസ വായേരി എന്നിവർ സംസാരിച്ചു. വള്ളിയാട് നടന്ന പ്രകടനത്തിലും വിശദീകരണ യോഗത്തിലും പി.ടി.കെ. രാജീവൻ, എ. സതീശൻ എന്നിവർ പ്രസംഗിച്ചു. ആയഞ്ചേരിയിലും കരിദിനാചരണവും പ്രതിഷേധ പ്രകടനവും നടത്തി.

Black Day observance and protest demonstrations held in Vadakara

Next TV

Top Stories










News Roundup