ഒഞ്ചിയം:(vatakara.truevisionnews.com ) കെഎസ്ടിഎയുടെ 35-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാകദിനം ഉപജില്ലാതലത്തിൽ ആചരിച്ചു. നാദാപുരം റോഡിൽ നടന്ന ഉദ്ഘാടനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.പി. മനോജ് നിർവഹിച്ചു.
ഉപജില്ലാ പ്രസിഡന്റ് കെ.എം. സുജിത്ത്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.പി. സായിജ, മുൻ ജില്ലാ ട്രഷറർ പി.കെ. രാജൻ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി എം. സലീഷ് കുമാർ സ്വാഗതം ആശംസിച്ചു. പി.കെ. സുർജിത്ത് നന്ദി രേഖപ്പെടുത്തി.
KSTA Flag Day celebrated at the sub-district level








































