വടകര: (vatakara.truevisionnews.com) മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമവും യുപി ഫെസ്റ്റും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രൗഢമായി നടന്നു. സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ നീന്തൽക്കുളം പ്രവൃത്തി, മുൻ എംപി എളമരം കരീമിന്റെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപയുടെ ഐടി ഉപകരണങ്ങളുടെ വിതരണം, ബാങ്ക് ഓഫ് ബറോഡയുടെ കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ നടപ്പിലാക്കിയത്.
കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. പ്രതി ഭാസംഗമത്തിൽ സിനിമാ നടൻ ഇർഷാദ് മുഖ്യാതിഥിയായി. കലാകായിക ശാസ്ത്രമേളകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. മാനേജർ എം നാ രായണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി പ്രഭാകരൻ, എൽ വി രാമകൃ ഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദിനേശൻ, എൻ നിതിൻ എന്നിവർ സംസാരിച്ചു.
Minister P.A. Muhammed Riyaz inaugurated the swimming pool and IT lab at Memunda School.








































