വടകര : സംസ്ഥാന സർക്കാറിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന മയ്യന്നൂർ മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവവഹിച്ചു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 50 ലക്ഷം രൂപയും കായിക വകുപ്പിന്റെ പ്ലാൻ ഫണ്ട് വിഹിതമായ 50 ലക്ഷം രൂപയും ഉൾപ്പെടെ ഒരുകോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിർമിക്കുന്നത്. മഡ് ഫുട്ബോൾ കോർട്ട്, മഡ് വോളിബോൾ കോർട്ട്, രണ്ട് ബാഡ്മിൻറൺ കോർട്ടുകൾ, ടോയ്ലറ്റ് ബ്ലോക്ക്, പഞ്ചായത്ത് ബോർവെൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ചടങ്ങിൽ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രഭാകരൻ അധ്യക്ഷനായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ എഞ്ചിനീയർ വിജയ് റിപ്പോർട്ട് അവതരിപ്പിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ തട്ടാങ്കുനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മകന്യ വരപ്രത്ത്, പഞ്ചായത്ത് മെമ്പർ നവാസ് കോറോത്ത്, സംഘാടക സമിതി കൺവീനർ കെ കെ ദിനേശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Mayyanur Mini Stadium work inaugurated









































