വടകര:[vatakara.truevisionnews.com] ഓർക്കാട്ടേരി മാന്തോടി താഴെ പുതുകുളങ്ങര റോഡ് എം.എൽ.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. വടകര എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലെ റോഡ് പൂർത്തീകരിച്ചത്.
ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യാത്ഥിയായിരുന്നു.
ഏറാമല ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനു പതിനാറാം വാർഡ് മെമ്പറുമായ ജസീല വി.കെ സ്വാഗതം പറഞ്ഞു.
മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ പറമ്പത്ത് പ്രഭാകരൻ,എ.കെ ഗോപാലൻ, പി.പി അന്ത്രു ഹാജി,സി.കെ രാജീവൻ, ഷുഹൈബ് കുന്നത്ത്,ലിജീഷ് പുതിയടത്ത്, ടി.എം സുരേഷ് ബാബു, അമീർ മുക്കാട്ട് എന്നിവർ സംസാരിച്ചു. പതിനാറാം വാർഡ് വികസന സമിതി കൺവീനർ റിയാസ് കുനിയിൽ നന്ദി പറഞ്ഞു.
The Puthukulangara road below Orkattery Manthodi was inaugurated.








































